ഉദ്യോഗാർഥികൾക്കായി സൗജന്യ പരിശീലന പരിപാടിയുമായി വിഴിഞ്ഞം പൊലീസ് രംഗത്ത്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രയോജനകരമാകുന്ന വിധത്തിലാണ് പരിശീലന ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. ഇതിനായി നിശ്ചയിച്ചിട്ടുള്ള സമയക്രമം പ്രകാരം ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെയും, ഞായറാഴ്ചകളിൽ വൈകിട്ട് 3 മുതൽ 5 വരെയുമാണ് പരിശീലനം ലഭ്യമാവുക.
സർക്കാർ ഉദ്യോഗങ്ങൾ ലക്ഷ്യമിട്ട് പഠനം നടത്തുന്ന പ്രദേശത്തെ യുവാക്കൾക്ക് ഈ സൗകര്യം മികച്ചൊരു അവസരമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

