ആലപ്പുഴയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അഞ്ച് പേരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത്. പൊലീസുദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചിരിക്കുന്ന ഈ പ്രതികാര നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ ഇത്തരത്തിൽ പകപോക്കൽ നടപടികൾക്ക് വിധേയരാക്കുന്നത് ഉചിതമല്ലെന്ന് സിപിഐഎം വ്യക്തമാക്കി.
നവകേരള സദസ്സിനോടും എൽഡിഎഫ് സർക്കാരിനോടും രാഷ്ട്രീയ വിയോജിപ്പുകൾ പ്രകടിപ്പിക്കാനും ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, ആലപ്പുഴയിൽ നടന്നത് അത്തരം ജനാധിപത്യ പ്രതിഷേധങ്ങളല്ലെന്ന് പാർട്ടി വിലയിരുത്തുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പാർട്ടി വിശദീകരണം നൽകി. മുഖ്യമന്ത്രിക്ക് ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരല്ല.
നിലവിലെ സർക്കാർ അധികാരമേറ്റപ്പോൾ പൈലറ്റും എസ്കോർട്ടും മാത്രം മതിയെന്ന തീരുമാനമാണ് കൈക്കൊണ്ടത്. എന്നാൽ പിന്നീട് വന്ന സാഹചര്യം സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ കാരണമായതായും പാർട്ടി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

