സംസ്ഥാനത്തെ സർവ്വകലാശാലാ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, കെഎസ്യു സ്വീകരിച്ച നിലപാടുകളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. സർവ്വകലാശാല തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിൽ വിറളി പൂണ്ട
കെഎസ്.യു നടപടിയെ ന്യായീകരിച്ചാണ് രമേശ് ചെന്നിത്തല രംഗത്ത് വന്നത്. ഭരണമാറ്റത്തിന് ശേഷം തങ്ങൾക്ക് എന്തും ചെയ്യാൻ സാധിക്കുമെന്ന രീതിയിലുള്ള പ്രകടനമാണ് ക്യാമ്പസുകളിൽ നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
ഇതിന് മറുപടിയെന്നോണം, എസ്എഫ്ഐയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്ന നിലപാടാണ് സഞ്ജീവ് പി എസ് സ്വീകരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലൂടെ പ്രതികരിച്ച സഞ്ജീവ് പി എസ്, “ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന്” രമേശ് ചെന്നിത്തലയ്ക്ക് മറുപടി നൽകി.
സർവ്വകലാശാല തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേടിയ മിന്നുന്ന വിജയം ജനാധിപത്യപരമായ പ്രവർത്തനങ്ങളുടെ ഫലമാണെന്നും, കെഎസ്യുവിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എസ്എഫ്ഐ നേതൃത്വം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

