പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകുന്നത് സംബന്ധിച്ച സർക്കാർ നിലപാട് വൈകാതെ മുഖ്യമന്ത്രി വ്യക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. പദ്ധതിയുടെ തുടർച്ചയുമായി ബന്ധപ്പെട്ട
നിയമപരമായ വശങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ യുഡിഎഫ് നയപരമായ തീരുമാനമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
“ഞങ്ങളുടെ രാഷ്ട്രീയനിലപാട് പി എം ശ്രീക്കെതിരാണ്.” അതേസമയം, മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് ഈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. ഒരു സർക്കാർ എന്നത് മുൻ സർക്കാരിന്റെ തുടർച്ചയാണെന്നിരിക്കെ, കരാർ ഒപ്പിട്ട
സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് തുടർനടപടികൾ സ്വീകരിക്കുന്നത്. മുൻ സർക്കാർ കേന്ദ്രവുമായി ഒപ്പുവെച്ച പിഎം ശ്രീ പദ്ധതിയുടെ തുടർനടപടികൾ സംബന്ധിച്ച സാങ്കേതിക വശങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണ്.
ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

