പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ സജീവമായി തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും കടുത്ത യുദ്ധഭീഷണിയുമായി രംഗത്ത്. ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രാജ്യത്തെ തവിടുപൊടിയാക്കുമെന്നും കനത്ത പ്രഹരം ഉടൻ ഉണ്ടാകുമെന്നുമാണ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ നടന്ന ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് അദ്ദേഹം ആവർത്തിച്ചു.
എന്നാൽ, അമേരിക്കൻ പ്രസിഡന്റിന്റെ ഈ ഭീഷണി ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. ഇതിനിടയിൽ, ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇറാന് നേരെ യുഎസ് വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടി. വ്യാപകമായ ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തുന്നതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാൻ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ കൂടുതൽ കനത്ത സൈനിക തിരിച്ചടി നൽകുമെന്നും ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ പിന്തുണക്കുന്ന സായുധ ഗ്രൂപ്പുകൾ ലോകത്തിന്റെ കാൻസർ ആണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും വിവിധ മേഖലകളിൽ പുതിയ ആക്രമണങ്ങൾ തുടരുന്നത് പ്രാദേശിക സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

