സൗദി അറേബ്യയിൽ ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം അന്തിമഘട്ടത്തിൽ.
കേസുമായി ബന്ധപ്പെട്ട എല്ലാ നിയമനടപടികളും പൂർത്തിയായതായും നിലവിൽ എമിഗ്രേഷൻ നടപടികൾ മാത്രമാണ് ബാക്കിയുള്ളതെന്നും അബ്ദുറഹീമിന്റെ സഹോദരൻ നസീർ വ്യക്തമാക്കി.
മോചന ഉത്തരവിൽ സൗദി അധികൃതർ ഒപ്പുവെച്ചതോടെയാണ് നിയമപരമായ തടസ്സങ്ങൾ നീങ്ങിയത്. റിയാദിലെ നിയമ സഹായ സമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ വരുന്ന പെരുന്നാളിന് മുൻപായി അബ്ദുറഹീമിനെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സഹായ സമിതി എന്ന് നസീർ അറിയിച്ചു. കഴിഞ്ഞ 19-ാം തിയ്യതിയാണ് ഇതുമായി ബന്ധപ്പെട്ട
സുപ്രധാന നടപടിക്രമങ്ങൾ പൂർത്തിയായത്. നീണ്ട
ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുറഹീം ഉടൻ തന്നെ ജയിൽ മോചിതനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

