എസ്ഐആർ (SIR) നിലവിൽ നടപ്പിലാക്കുന്ന രീതിയുടെ നിയമസാധ്യത സംബന്ധിച്ച ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പ്രസ്താവിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർണ്ണായക വിധി പുറപ്പെടുവിക്കുക.
ഈ വർഷം ജനുവരി 29-ന് കേസിൽ വാദം പൂർത്തിയാക്കിയതിനെത്തുടർന്ന് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം.പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജികൾ പരിഗണിച്ചത്.
നിലവിലെ ഘടനയിൽ എസ്ഐആർ നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്നതാണ് ഹർജികളിലെ പ്രധാന നിയമപ്രശ്നം. എസ്ഐആറിന്റെ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട
വിഷയങ്ങളും കോടതിയുടെ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

