മലയാള സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ നടനാണ് നസ്ലെൻ. ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം, തുടർന്ന് ‘കുരുതി’, ‘ഹോം’, ‘സൂപ്പർ ശരണ്യ’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.
അടുത്തിടെ പുറത്തിറങ്ങിയ ‘പ്രേമലു’ എന്ന ചിത്രത്തിന്റെ വൻ വിജയം താരത്തെ മലയാളത്തിലെ മുൻനിര യുവതാരങ്ങളുടെ നിരയിലേക്ക് ഉയർത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായ ‘ലോക’യിലും താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു.
അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ ആണ് നസ്ലെന്റെ വരാനിരിക്കുന്ന പ്രധാന ചിത്രം. ജൂൺ അഞ്ച് തീയതിയിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും അണിനിരക്കുന്നുണ്ട്. രാമു സുനിൽ തിരക്കഥയൊരുക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം നോക്കിക്കാണുന്നത്.
‘മോളിവുഡ് ടൈംസ്’ കൂടാതെ നിരവധി ശ്രദ്ധേയമായ പ്രോജക്ടുകളാണ് നസ്ലെന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടിയോടൊപ്പം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘മട്ടാഞ്ചേരി മാഫിയ’, ജിത്തു മാധവൻ-സൂര്യ ചിത്രം, തരുൺ മൂർത്തി-ഫഹദ് ഫാസിൽ ചിത്രം, രോഹിത് വിഎസ് സംവിധാനം ചെയ്ത് ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു.
മമ്മൂട്ടിയുമൊത്തുള്ള അഭിനയ അവസരത്തെക്കുറിച്ച് ഒരു അഭിമുഖത്തിനിടെ നസ്ലെൻ മനസ്സ് തുറന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിൽ ആദ്യം മമ്മൂട്ടിയെ ആയിരുന്നു നായകനായി നിശ്ചയിച്ചിരുന്നത് എന്നും പിന്നീട് അത് ജയറാമിലേക്ക് മാറുകയായിരുന്നു എന്നും താരം വ്യക്തമാക്കി.
ആ ചിത്രത്തിൽ താനും ഒരു വേഷം ചെയ്തിരുന്നു. “ഇതിന് മുമ്പ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നു.
പക്ഷേ അത് നടന്നില്ല. മകള്‍ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂക്കയായിരുന്നു നായകനാകേണ്ടിയിരുന്നത്.
പക്ഷേ പിന്നീടത് ഡേറ്റിന്റെ പ്രശ്നവും മറ്റ് പരിപാടികളും കാരണം മാറിപ്പോയി. എനിക്ക് തോന്നുന്നത് ഇതായിരിക്കും ചിലപ്പോള്‍ അതിന്റ കറക്ട് ടൈം.” എന്ന് നസ്ലെൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

