ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് വെച്ച് കെഎസ്ആർടിസി മിന്നൽ ബസിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കണ്ണൂർ തലശ്ശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ (41) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പാലക്കാട് സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.
കൊച്ചിയിൽ വെച്ചാണ് പ്രതി ബസിൽ കയറിയത്. യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇയാൾ ഇരുന്നിരുന്നത്.
ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുൻപ്, സീറ്റിന് പിന്നിലൂടെ കൈകടത്തി പ്രതി യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ബഹളം വെച്ചതോടെ ഇയാൾ മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ ശ്രമം നടത്തി.
എന്നാൽ സഹയാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പ്രതിയെ തടഞ്ഞുവെച്ചു. തുടർന്ന് ബസ് ജീവനക്കാർ വാഹനം നേരിട്ട് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ ഷെബീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

