നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട്, മുൻമുഖ്യമന്ത്രിയുടെ സുരക്ഷാ സേനയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ കൂടി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം (SIT) കേസിലെ പ്രതികളായി ചേർത്തിട്ടുള്ള ഷൈജു, വിപിൻ, അരുൺ എന്നിവരാണ് ജാമ്യത്തിനായി ഹർജി നൽകിയത്.
ഇവർ നൽകിയ അപേക്ഷ ജൂൺ രണ്ടിന് കോടതി പരിഗണിക്കും. നിലവിൽ ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണെന്നത് ശ്രദ്ധേയമാണ്.
കേസിൽ ഉൾപ്പെട്ട ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമാണെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളെക്കുറിച്ചും വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

