വർഷങ്ങളോളം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും ദുരിതങ്ങൾക്കും ഒടുവിൽ ഹർഷീനയ്ക്ക് നീതി. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റായി ഹർഷീന ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചു.
2017-ൽ ആരംഭിച്ച നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് ഈ നിയമനം സാധ്യമാകുന്നത്.
തന്റെ ദുരിതകാലത്ത് കൂടെ നിന്നവർക്ക് നന്ദി അറിയിച്ച ഹർഷീന, മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ വാക്ക് പാലിച്ചുവെന്നും, തന്നെ പുച്ഛിച്ചു തള്ളിയവർക്കുള്ള മറുപടിയാണ് ഈ നിയമനമെന്നും പ്രതികരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി വി ഡി സതീശനെയും ആരോഗ്യ വകുപ്പ് അധികൃതരെയും ഹർഷീന നേരിൽ കണ്ടിരുന്നു.
നീതിക്കായുള്ള നിരന്തരമായ സമരങ്ങൾക്കും കാത്തിരിപ്പിനും ശേഷമാണ് സർക്കാർ തലത്തിൽ ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

