പയ്യാവൂർ പൈസക്കരി ടൗണിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുടിയാന്മല പൊന്മലയിലെ തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി.
വിത്സൺ (19) ആണ് അപകടത്തിൽ മരണപ്പെട്ടത്. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ് ആൽബിൻ.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ബൈക്കിൽ കോളജിലേക്ക് വരുന്നതിനിടെ ടോറസ് ലോറിയുടെ അടിയിൽപെട്ടാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
വിവരമറിഞ്ഞയുടൻ പയ്യാവൂർ പോലീസും ഇരിട്ടി ഫയർ ഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

