തലസ്ഥാനത്ത് നടന്ന തിരുവനന്തപുരം ഡിസിസിയുടെ പ്രത്യേക യോഗത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ കടുത്ത രോഷം. ഡൽഹി സമരത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് പ്രധാന നേതാക്കൾ വിട്ടുനിന്നതാണ് ജനറൽ സെക്രട്ടറിയെ ചൊടിപ്പിച്ചത്.
യോഗത്തിൽ ഡിസിസി പ്രസിഡന്റും എംഎൽഎമാരും പങ്കെടുത്തില്ല. ആകെ ഉണ്ടായിരുന്ന ഇരുപത്തിനാല് ബ്ലോക്ക് പ്രസിഡന്റുമാരിൽ പത്തുപേർ മാത്രമാണ് യോഗത്തിനെത്തിയത്.
നൂറിലധികം വരുന്ന മണ്ഡലം കമ്മിറ്റികളിൽ നിന്ന് മുപ്പത് പേർ മാത്രമാണ് പങ്കെടുത്തത്. നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത് തികച്ചും അംഗീകരിക്കാനാകാത്ത ഗുരുതര വീഴ്ചയാണെന്ന് ദീപാ ദാസ് മുൻഷി യോഗത്തിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

