സംസ്ഥാനത്ത് സമാനതകളില്ലാത്ത ഭരണനടപടിയുമായി രാജ്ഭവൻ. കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ.
എം.ആർ. ബൈജുവിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഗവർണർ ഔദ്യോഗിക ശുപാർശ സമർപ്പിച്ചു.
മുൻ കേരള ഗവർണറായിരുന്ന രാജേന്ദ്ര ആർലേക്കറാണ് പിഎസ്സി ചെയർമാനെയും മറ്റ് അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഈ സുപ്രധാന നടപടി സ്വീകരിച്ചത്. തന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിന് കൃത്യം ഒരാഴ്ച മുൻപാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഈ നിർണായക നീക്കമുണ്ടായത്.
കേരളത്തിന്റെ ഭരണ ചരിത്രത്തിൽ തന്നെ ഇത്തരത്തിലുള്ള നടപടി ആദ്യമായാണ് ഉണ്ടാകുന്നത്. ചെയർമാൻ ഉൾപ്പെടെയുള്ള ആകെ 16 അംഗങ്ങളെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാണ് ഗവർണർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
ഈ വിഷയവുമായി ബന്ധപ്പെട്ട തുടർനടപടികൾ ഇനി രാഷ്ട്രപതിയുടെ കാര്യാലയത്തിൽ നിന്നാകും ഉണ്ടാകുക.
സംസ്ഥാന ഭരണസിരാകേന്ദ്രത്തിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്കാണ് ഗവർണറുടെ ഈ ശുപാർശ വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

