ചെന്നൈ: ടെലിവിഷൻ ഷോകളിലൂടെ രാജ്യത്തുടനീളം ശ്രദ്ധേയനായ പ്രമുഖ സെലിബ്രിറ്റി ഷെഫ് ദാമോദരൻ കോതണ്ഡരാമൻ അന്തരിച്ചു. ഷെഫ് ദാമു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
72-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ വിയോഗം. 2025-ൽ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ അതായത് 617 വിഭവങ്ങൾ പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പാചക വിദഗ്ധനാണ് അദ്ദേഹം. വിജയ് ടിവിയുടെ പ്രശസ്തമായ കുക്ക് വിത്ത് കോമാളി എന്ന പരിപാടിയിൽ വിധികർത്താവായി പ്രവർത്തിച്ചിട്ടുണ്ട്.
തമിഴ്നാടിന്റെ തനിമയാർന്ന പരമ്പരാഗത പാചകരീതികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം സജീവമായ പങ്കുവഹിച്ചു. നിരവധി പാചക പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ഷെഫ് ദാമു.
തമിഴ്നാട് വിനോദ സഞ്ചാര വകുപ്പിനൊപ്പം 1977-ലാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. തുടർന്ന് 1986-ൽ അദ്ദേഹം അധ്യാപന മേഖലയിലേക്കും പ്രവേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

