കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തില്‍ കുട്ടികളില്‍ അഞ്ചാംപനി ബാധ സ്ഥിരീകരിച്ചു. പൈക്കളങ്ങാടിയില്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ അഞ്ച് കുട്ടികള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.
ഒരു വയസ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പ് നിര്‍ബന്ധമായും നല്‍കേണ്ട പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര പ്രതിരോധ നടപടികള്‍ പുരോഗമിക്കുകയാണ്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്തെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് സന്ദര്‍ശനം നടത്തിവരുന്നുണ്ട്.
ഇതിന്റെ ഭാഗമായി വിശദമായ സര്‍വേയും രോഗപ്രതിരോധ ബോധവല്‍ക്കരണവും വാര്‍ഡ് ശുചിത്വ സമിതി യോഗവും സംഘടിപ്പിച്ചു. ആരോഗ്യ-വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി നഷ്മ, മെഡിക്കല്‍ ഓഫീസര്‍ ഡോ.
നീമ വേണുഗോപാല്‍, എച്ച്.എസ് പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജെ.എച്ച്.ഐമാരായ ജോബി അഗസ്റ്റിന്, മുഹമ്മദ് സാബു, രതുഷ, ഷിന്‍സ് സണ്ണി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

