സംസ്ഥാനത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഉത്തരേന്ത്യൻ സമൂഹമാധ്യമ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരക്കെതിരെ നിയമനടപടി. അമരാവതി സ്വദേശിയായ ജൂഡ് വിപിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ടു കൊച്ചി പൊലീസ് ആണ് കേസREGISTER ചെയ്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(2), 192 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം 22-ാം തീയതി രാവിലെയാണ് ഇൻസ്റ്റഗ്രാമിൽ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയിൽ ബീഫ് വിൽക്കുന്നുണ്ടെന്നും, പ്രദേശത്ത് ഒരു പ്രത്യേക ന്യൂനപക്ഷ മതവിഭാഗം കൂടുതലായി താമസിക്കുന്നത് കൊണ്ടാണ് ഇതെന്നുമാണ് വിഡിയോയിൽ പരാമർശിക്കുന്നത്. കൂടാതെ, ഗാന്ധിജിയുടെ പ്രതിമയോടൊപ്പം ജിന്നയുടെ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും വിഡിയോയിൽ ആരോപിക്കുന്നുണ്ട്.
ഈ സമൂഹമാധ്യമ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ വന്നിട്ടുണ്ടെന്നും, ഇത് രണ്ട് വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയും വിദ്വേഷവും വളർത്താൻ ഇടയാക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ജൂഡ് വിപിൻ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

