തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് കേരള ലോകായുക്തയിൽ ഔദ്യോഗിക പരാതി ഫയൽ ചെയ്തു. പൊതുപ്രവർത്തകനായ കെ.എം.
ഷാജഹാൻ ആണ് ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചിരിക്കുന്നത്. ചിപ്സന്‍ എയർവെയിസിൽ നിന്ന് മുഖ്യമന്ത്രി അനധികൃതമായി സൗജന്യം സ്വീകരിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
ഹെലികോപ്റ്റർ കരാറുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അടിയന്തരമായി വിളിച്ചുവരുത്തി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. മലപ്പുറത്തേയ്ക്കുള്ള ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന കാര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെയും ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ല.
സ്പോൺസർമാർ ഏർപ്പെടുത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ പുതിയ നിയമനടപടികൾ ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

