പ്രമുഖ താരം ഷറഫുദ്ദീൻ നായകനാകുന്ന പുതിയ ചിത്രമായ ‘ഫാമിലി ട്രിപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ്.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. തികഞ്ഞ ഒരു ഫാമിലി എൻ്റർടെയ്നർ അനുഭവം നൽകുന്നതാണ് പുറത്തിറങ്ങിയ പോസ്റ്റർ.
ഇതിഹാസ ഗായകൻ കിഷോർ കുമാർൻ്റെ “സിന്ദഗി ഏക് സഫർ ഹേ സുഹാന” എന്ന ക്ലാസിക് ഗാനത്തിൻ്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവരാണ്.
കൽറാമൻ, കല്യാൺ സുബ്രഹ്മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്.
നവരസ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പിന്നീട് ഔദ്യോഗികമായി പുറത്തുവിടും.
ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഫാർസ് ഫിലിംസ് ആണ്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും പ്രമുഖർ അടങ്ങിയതാണ്.
അമിത് സാംസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ഹർഷൻ ആണ്. സംഗീതം ഒരുക്കുന്നത് ക്രിസ്റ്റി ജോബി ആണ്.
പ്രൊഡക്ഷൻ ഡിസൈൻ ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സംഘട്ടനം ഫീനിക്സ് പ്രഭു, മേക്കപ്പ് രൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ് എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഐബിൻ തോമസ്, ജിജോ കെ ജോയ്, ആർ രാജ്കുമാർ, അശോക് നാരായണൻ.
പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, പ്രൊഡക്ഷൻ കോർഡിനേറ്റർ: മദൻ ഷൺമുഖം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അംബ്രോ വർഗീസ്, ക്രിയേറ്റീവ് ഡയറക്ടർ: അദീബ് റഹിമ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: രതീഷ് മാന്നാർ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സിങ്ക് സൗണ്ട്: വിവേക് കേ എം, വിഎഫ്എക്സ്: പിക്ടോറിയൽ എഫ് എക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, ഡിസൈൻ: യെല്ലോടൂത്ത്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

