തിരുവനന്തപുരം നഗരത്തിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾക്കും സംഘർഷത്തിനും പിന്നാലെ സാമൂഹമാധ്യമത്തിൽ വിവാദ പോസ്റ്റ് പങ്കുവെച്ച കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഔദ്യോഗിക ശുപാർശ.
സംഭവത്തിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി നടത്തിയ അന്വേഷണത്തിൽ വ്യക്തമായെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂണിഫോം ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് സതീഷ് കുമാർന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി.കൃഷ്ണ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ ജോലിത്തിരക്കിനിടയിൽ പെട്ടെന്നുണ്ടായ കടുത്ത പ്രകോപനത്തിന്റെ പുറത്താണ് ഫെയ്സ്ബുക് പോസ്റ്റ് പ്രസിദ്ധീകരിക്കേണ്ടി വന്നതെന്നാണ് സതീഷ് കുമാർ അധികാരികൾക്ക് നൽകിയിട്ടുള്ള വിശദീകരണം. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിയെ തുടർന്ന് സതീഷ് കുമാറിന്റെ വസതിയിലേക്ക് സിപിഎം യുവജന സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
ഈ മാർച്ചിനിടയിൽ ഉദ്യോഗസ്ഥനെതിരെ രൂക്ഷമായ ഭാഷയിലുള്ള മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ മുഴക്കിയത്. ഇതിൽ മനംനൊന്തും പെട്ടെന്നുണ്ടായ മാനസിക പ്രകോപനത്തിലുമാണ് പോസ്റ്റിട്ടതെന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്.
എങ്കിലും, വൈകാരികമായ സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അതിനെതിരെ സാമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച് പോസ്റ്റുകൾ ഇടുന്നത് സേനയ്ക്ക് ചേർന്ന രീതിയല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സിറ്റി പൊലീസ് കമ്മിഷണർ തയ്യാറാക്കിയ ഈ വിശദമായ റിപ്പോർട്ട് ദക്ഷിണമേഖല ഐജി നിശാന്തിനിക്കാണ് കൈമാറിയിട്ടുള്ളത്.
എസ്എച്ചഒയ്ക്കെതിരെ എന്തുതരം അച്ചടക്ക നടപടി വേണമെന്ന കാര്യത്തിൽ ഇനി ഐജിയോ ഡിജിപിയോ ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥന് നിർബന്ധിത പരിശീലനം അടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടാകാനാണ് സാധ്യതയെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

