കോട്ടയം: തിരുവോണത്തിന്റെ വരവറിയിച്ചുള്ള ഉത്രാടദിനത്തിൽ പരമ്പരാഗത ആചാരങ്ങൾ പാലിച്ചുകൊണ്ട് പ്രത്യേക ചടങ്ങ് നടന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം വയസ്കര രാജ് ഭവൻ കോവിലകത്ത് നേരിട്ടെത്തി എൻ.കെ.സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി കൈമാറി.
1000 രൂപ അടങ്ങിയ കിഴിയാണ് ഇവർക്ക് സമ്മാനിച്ചത്. കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന ചരിത്രപ്രസിദ്ധമായ സമ്മാനമാണ് ഉത്രാടക്കിഴി.
കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യയായ സൗമ്യവതി തമ്പുരാട്ടിക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. തൃശൂർ കലക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന ഈ തുക ബന്ധപ്പെട്ട
തഹസീൽദാർക്കാണ് കൈമാറുന്നത്. പണ്ടുകാലത്ത് 14 രൂപയായിരുന്ന ഈ സമ്മാനത്തുക പിന്നീട് കാലാനുസൃതമായി 1000 രൂപയായി വർധിപ്പിക്കുകയായിരുന്നു.
ചടങ്ങിന്റെ ഭാഗമായി ജില്ലാ കലക്ടർ ചേതൻ കുമാർ മീണ സൗമ്യവതി തമ്പുരാട്ടിക്ക് ഓണക്കോടിയും സമ്മാനിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി.
സന്തോഷ് കുമാർ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീന ജയചന്ദ്രന്, തഹസീൽദാർ സിറിൽ സഞ്ജു ജോർജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ജി. കവിത, വില്ലേജ് ഓഫീസര്‍ ജെബോയ് മാത്യു തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

