ശ്രീകണ്ഠപുരം: കനത്ത ജലപ്രവാഹമുള്ള ചെമ്പൻതൊട്ടി പള്ളം തോട്ടിൽ മധ്യവയസ്കനെ കാണാതായി. സജി ജോസഫ് മുതുകാട്ടിലിനെയാണ് (50) കാണാതായത്.
രാവിലെ 10.30 ഓടെയാണ് സംഭവം. തോടിനോട് ചേർന്നാണ് സജിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
കനത്ത നീരൊഴുക്കുള്ള പള്ളം തോടിന്റെ കെട്ടിടിഞ്ഞ ഭാഗത്ത് നിന്ന്, ഇടിഞ്ഞുപോയ പ്രദേശം പരിശോധിക്കുന്നതിനിടെ കാൽതെറ്റി തോട്ടിലേക്ക് വീണ് ഒഴുകിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും സംയുക്തമായി തോട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

