ആഗോളതലത്തിൽ 135 കോടിയിലധികം നേടി ചരിത്രം കുറിച്ച ‘പ്രേമലു’വിന് ശേഷം സംവിധായകൻ ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വൻ തരംഗമാകുന്നു. ഓണം റിലീസായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടുന്നത്.
റിലീസ് ചെയ്ത് 3 ദിനം കൊണ്ട് 61.37 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ ഒന്നിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജസ്റ്റിൻ എന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

