കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ജന്തർ മന്ദർ സമരവേദിയിൽ പ്രതിഷേധക്കാരുടെ ആഘോഷം. സമര നായകനും സിജെപി നേതാവുമായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സമരവേദിയിൽ തടിച്ചുകൂടിയത്.
നീറ്റ് പരീക്ഷ ക്രമക്കേടുകളെ തുടർന്ന് ജീവൻ നഷ്ടമായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് എതിരെ എടുത്ത മുഴുവൻ കേസുകളും ഉടൻ പിൻവലിക്കണം.
സമരക്കാർക്ക് നേരെ അതിക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“രാജിവച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് എല്ലാവരും ചോദിച്ചു. ഈ സർക്കാർ ആരെയും രാജിവയ്പ്പിക്കില്ല എന്ന്.
യുവാക്കൾ ഒരുമിച്ച്” – പ്രതിഷേധത്തനിടെ നേതാക്കൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

