നിലവിൽ യുഎസ്–ഇറാൻ ബന്ധത്തിൽ സംഘർഷാവസ്ഥ നിലനിൽക്കെ, ഇറാൻ തലസ്ഥാനമായ ടെഹ്റാൻ നഗരത്തിന് മുകളിലത്തെ ആകാശത്ത് തിളങ്ങുന്ന അജ്ഞാത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. രാത്രി സമയത്ത് ശക്തമായ പ്രകാശത്തോടെ ആകാശത്ത് താഴ്ന്നു പറക്കുന്ന രീതിയിലുള്ള ഈ നിഗൂഢ വസ്തുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗമാണ് പ്രചരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 20 നാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുള്ളത്. ഈ അസാധാരണ പ്രതിഭാസത്തെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ഊഹാപോഹങ്ങളും ചർച്ചകളും ഉയരുന്നുണ്ടെങ്കിലും, രാജ്യത്തെ ഔദ്യോഗിക ഭരണകൂടം ഇതുവരെയും യാതൊരുവിധ പ്രതികരണവും നടത്തിയിട്ടില്ല.
ടെഹ്റാനിലെ അസാദേഗൻ എക്സ്പ്രസ്വേയ്ക്കു സമീപമുള്ള പ്രദേശത്താണ് ആകാശത്ത് ഈ നിഗൂഢ വസ്തുവിനെ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തിയത്. ഇത് ഒരുതരം ഡ്രോൺ ആയിരിക്കാമെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിലയിരുത്തൽ.
എന്നാൽ, ഒന്നിലധികം സൈനിക ഡ്രോണുകൾ ഒരേസമയം കൂട്ടമായി ആകാശത്ത് പട്രോളിങ് നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത് എന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനിടയിൽ, ഭൂമിയിലേക്ക് അന്യഗ്രഹ ജീവികൾ എത്തിയിരിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും ശക്തമാണ്.
1976 സെപ്റ്റംബറിലുണ്ടായ സമാനമായ അനുഭവം ഓർമ്മിപ്പിച്ചുകൊണ്ട്, ഇത് പറക്കുംതളിക തന്നെയാണെന്ന വാദവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ചരിത്രപരമായ പശ്ചാത്തലങ്ങൾ പരിശോധിക്കുമ്പോൾ, 1976 സെപ്റ്റംബർ 19 നും സമാനമായ രീതിയിൽ ഇറാന്റെ ആകാശത്ത് അജ്ഞാത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
അന്ന് ഈ വസ്തുവിനെ തുരത്തിയോടിക്കാൻ ഇറാൻ വ്യോമസേന യുദ്ധവിമാനങ്ങളെ രംഗത്തിറക്കിയിരുന്നു. അന്നത്തെ ഈ സംഭവവികാസങ്ങൾ അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും ഉൾപ്പെടുത്തിയിട്ടുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

