കോളജ് വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള ലാപ്ടോപ് ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതിനായി പുതിയ പദ്ധതിയുമായി കേരള ബാങ്ക് രംഗത്ത്. ജെൻസി ടെക് വായ്പ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
ഒരു ലക്ഷം രൂപ വരെ വായ്പ നൽകുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം വരുന്ന 27ന് കൊച്ചിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ഈ വായ്പ ഉപയോഗിച്ച് മൊബൈൽ ഫോൺ വാങ്ങാൻ സാധിക്കില്ലെങ്കിലും ടാബ് വാങ്ങുന്നതിന് അനുവാദമുണ്ട്.
30 മാസമാണ് വായ്പയുടെ തിരിച്ചടവു കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 6.99% ആണ് പദ്ധതിയുടെ പലിശ നിരക്ക്.
വിദ്യാർഥികൾ രക്ഷിതാവുമായി ചേർന്നാണു വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. രക്ഷിതാവിനെ കൂടാതെ ഒരു ബന്ധുവിന്റെ കൂടി ജാമ്യം ഇതിനായി ആവശ്യമാണ്.
അപേക്ഷകരുടെ സിബിൽ സ്കോർ അടിസ്ഥാനമാക്കിയാണു ബാങ്ക് വായ്പ അനുവദിക്കുന്നത്. ഈ പദ്ധതി വഴി ജെൻസി ടെക് വായ്പ എടുക്കുന്ന വിദ്യാർഥികൾ പിന്നീട് കേരള ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താൽ അവർക്കു പലിശയിൽ അര ശതമാനം ഇളവു നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് പി.മോഹനനും വൈസ് പ്രസിഡന്റ് ടി.വി.രാജേഷും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

