കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ നിപ രോഗിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ഗുരുതരാവസ്ഥയിലായിരുന്ന 43 കാരനായ രോഗിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി അധികൃതർ അറിയിച്ചു.
ഇയാളുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായിട്ടുണ്ട്. നേരത്തെ രാമനാട്ടുകര മുനിസിപ്പാലിറ്റി 5-ാം വാർഡിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന നിരീക്ഷണം ഇതിനോടകം പിൻവലിച്ചിട്ടുണ്ട്.
ജൂൺ 11-ന് രോഗബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. കൺടൈൻമെന്റ് സോണുകൾ ഉൾപ്പെടുത്തി ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങളിലേക്ക് പോകാതെ തന്നെ രോഗവ്യാപനം വിജയകരമായി പ്രതിരോധിക്കാൻ സാധിച്ചു.
രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നും മാതൃകാപരമായ കൂട്ടായ പരിശ്രമമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ചതുമുതൽ അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രദേശത്തും, രോഗി സന്ദർശിച്ചിരുന്ന ആശുപത്രികൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ചും നടപ്പിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

