നീണ്ട ഒമ്പത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കൈക്കൂലിക്കേസിൽ നിന്ന് വില്ലേജ് ഓഫിസർക്ക് മോചനം.
പയ്യാവൂർ മുൻ വില്ലേജ് ഓഫിസറും ചെങ്ങളായി സ്വദേശിയുമായ എ.പി. സയിദിനെയാണ് തലശ്ശേരി വിജിലൻസ് കോടതി സ്പെഷൽ ജഡ്ജി കെ.
രാമകൃഷ്ണൻ കുറ്റവിമുക്തനാക്കിയത്. 2017 ജൂൺ 21നാണ് അൻപതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അന്നത്തെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി എ.പി.
സയിദിനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി കൈവശംവച്ച ഭൂമിക്ക് നികുതി സ്വീകരിക്കാനും ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആവശ്യപ്പെട്ട് പൈസക്കരി സ്വദേശി പി.പി.
അജിത്കുമാർ സമീപിച്ചപ്പോഴാണ് പണം ആവശ്യപ്പെട്ടെന്ന തരത്തിൽ കേസ് ഉണ്ടായത്. എന്നാൽ, നേരിട്ട് പണം വാങ്ങാതിരുന്ന ഉദ്യോഗസ്ഥന്റെ ഷർട്ടിനുള്ളിലേക്ക് വിജിലൻസ് സംഘവും പരാതിക്കാരനും ചേർന്ന് ബലമായി പണം ഇടുകയായിരുന്നെന്ന് എ.പി.
സയിദ് കോടതിയിൽ വ്യക്തമാക്കി. സ്ഥലപരിശോധനയ്ക്കിടയിലുണ്ടായ പിടിവലിക്കിടെ കീറിയ ഷർട്ട് കോടതിയിൽ തെളിവായി ഹാജരാക്കിയത് കേസിൽ നിർണായക വഴിത്തിരിവായി.
കൂടാതെ, പരാതിക്കാരൻ വിജിലൻസ് ഓഫിസിൽ നൽകിയ പരാതിയിൽ അന്നത്തെ ഡിവൈഎസ്പി എ.വി. പ്രദീപ് രണ്ട് ദിവസത്തിന് ശേഷമാണ് ഒപ്പിട്ടതെന്ന വിവരവും പുറത്തുവന്നു.
പ്രതിയുടെ കയ്യിൽ നിന്ന് നോട്ടിൽ പുരട്ടുന്ന രാസവസ്തുവിന്റെ അംശം കണ്ടെത്താൻ വിജിലൻസിന് സാധിച്ചിരുന്നില്ല. തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നും നുണപരിശോധനയ്ക്ക് തയാറാണെന്നും കാണിച്ച് എ.പി.
സയിദ് മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും അന്ന് പരാതി നൽകിയിരുന്നു. പത്ത് മാസത്തോളം സസ്പെൻഷനിലായിരുന്ന അദ്ദേഹം പിന്നീട് സർവീസിൽ തിരികെ പ്രവേശിച്ചെങ്കിലും സ്ഥാനക്കയറ്റങ്ങളും മറ്റ് ആനുകൂല്യങ്ങളും തടയപ്പെട്ട
നിലയിൽ തളിപ്പറമ്പ് റീസർവേ ഓഫിസിൽ ഹെഡ് ക്ലാർക്കായി സേവനം അനുഷ്ഠിച്ചു വരികയാണ്. ഉദ്യോഗസ്ഥനുവേണ്ടി കോടതിയിൽ അഭിഭാഷകൻ ഷഹീർ സിങ് ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

