അന്താരാഷ്ട്ര ഉച്ചകോടിക്കിടെ സദസ്സിന്റെ മനംകവർന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. അനൗദ്യോഗിക പരിപാടിക്കിടെയാണ് അദ്ദേഹം പ്രശസ്തമായ ഹിന്ദി ഗാനം ആലപിച്ചത്.
പ്രശസ്ത ഗായകൻ കിഷോർ കുമാറിന്റെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ ‘ഖ്വാബ് ഹോ തും യാ കോയി ഹക്കീക്കത്ത്’ ആണ് അദ്ദേഹം പാടിയത്. 1965ൽ പുറത്തിറങ്ങിയ ‘തീൻ ദേവിയാൻ’ എന്ന ചിത്രത്തിലേതാണ് ഈ പ്രശസ്ത ഗാനം.
തന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അൻവർ ഇബ്രാഹിം ഈ പാട്ടുപാടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. ‘ഒരു പാട്ടുപാടാൻ അവസരം തരുമോ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വിഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
നിമിഷനേരംകൊണ്ട് നിരവധി പേരാണ് അദ്ദേഹത്തിന്റെ ആലാപനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്ത്യയിലെ മുൻ സന്ദർശനവേളകളിലും അദ്ദേഹം സമാന രീതിയിൽ ഹിന്ദി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

