കരിങ്കടലിലൂടെ സഞ്ചരിക്കവെ ചരക്കുകപ്പലിനുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ന്യൂഡൽഹിയിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.
ജൂലൈ 18 ന് കരിങ്കടൽ വഴിയുള്ള യാത്രാമധ്യേയാണ് എംവി ഒമോർഫി എന്ന ചരക്കുകപ്പൽ ആക്രമണത്തിന് ഇരയായത്. ആക്രമണവേളയിൽ റഷ്യൻ സമുദ്രാതിർത്തിക്കുള്ളിലൂടെയായിരുന്നു കപ്പൽ സഞ്ചരിച്ചുകൊണ്ടിരുന്നത്.
ആകെ 10 ജീവനക്കാർ ഉണ്ടായിരുന്നു ഈ കപ്പലിൽ മൂന്ന് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ കൊല്ലപ്പെട്ട
നാവികൻ ഒഴികെയുള്ള മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാരും പൂർണ്ണ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. വാണിജ്യ കപ്പലുകൾക്ക് നേരെ നിരപരാധികളായ നാവികരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
വർദ്ധിച്ചുവരുന്ന ഇത്തരം ഭീഷണികൾ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ ഊന്നിപ്പറയുന്നു. നേരത്തെ ജൂലൈ 19 നും യുക്രെയ്ൻ തുറമുഖത്തിന് സമീപത്തുവെച്ച് മറ്റൊരു കപ്പലായ എംവി ഗോൾഡൻ ലിയോ ആക്രമിക്കപ്പെട്ടിരുന്നു.
ഈ സംഭവത്തിൽ നാല് ഇന്ത്യൻ നാവികർക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
റഷ്യ – യുക്രെയ്ൻ സംഘർഷം കൂടുതൽ രൂക്ഷമായതോടെയാണ് സമുദ്രപാതയിലൂടെയുള്ള കപ്പലുകൾക്ക് നേരെ വ്യാപകമായി ആക്രമണങ്ങൾ കടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

