പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നതിങ് (Nothing) വിപണി വിടുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ, അഭ്യൂഹങ്ങൾ തള്ളി കമ്പനി രംഗത്ത്. മോശം വിൽപ്പനയെ തുടർന്ന് 12 വിപണികളിൽ നിന്ന് പിന്മാറാൻ കമ്പനി പദ്ധതിയിടുന്നുവെന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നുമുള്ള വാർത്തകളാണ് വ്യാപകമായി പ്രചരിച്ചത്.
എന്നാൽ ഈ റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളിക്കൊണ്ട് കമ്പനി സഹസ്ഥാപകൻ അകിസ് ഇവാഞ്ചെലിഡിസ് (Akis Evangelidis) എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രതികരിച്ചു. പ്രചരിക്കുന്ന വാർത്തകൾ “FAKE NEWS” ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
യാതൊരുവിധ വിപണികളിൽ നിന്നും തങ്ങൾ പിന്മാറുന്നില്ലെന്ന് അകിസ് ഇവാഞ്ചെലിഡിസ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, കമ്പനിയുടെ അടുത്ത ഘട്ട
വളർച്ചയ്ക്കായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിസിനസ്സ് പുനഃസംഘടന നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഇവയെ റീജിയണൽ ഹബ്ബുകളായി സംയോജിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.
“We call on the media to uphold factual reporting and journalistic integrity. — Nothing co-founder Akis Evangelidis” ഈ സംഘടനാ മാറ്റങ്ങൾ കമ്പനി ടീമിലെ ചില അംഗങ്ങളെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, ബാധിക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഈ മാറ്റം ജീവനക്കാർക്ക് എത്രമാത്രം ബുദ്ധിമുട്ടേറിയതാണെന്ന് തങ്ങൾക്കറിയാമെന്നും, അവരുടെ സംഭാവനകൾക്ക് നന്ദി അറിയിക്കുന്നതോടൊപ്പം ഈ പ്രക്രിയയിലുടനീളം പൂർണ്ണ പിന്തുണ നൽകുമെന്നും അകിസ് ഇവാഞ്ചെലിഡിസ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും പല പ്രമുഖ കമ്പനികളും ഇത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളിൽ സമാനമായ നിഷേധ പ്രസ്താവനകൾ നടത്തിയിട്ടുള്ളത് ചരിത്രത്തിന്റെ ഭാഗമാണ്.
എങ്കിലും ബ്രാൻഡിന്റെ സുഗമമായ മുന്നോട്ടുപോക്കിനായി നിലവിൽ കമ്പനി നൽകുന്ന വിശദീകരണങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. വരും നാടുകളിൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന മാന്ദ്യം കാരണം കമ്പനി വിപണി വിടുമെന്ന തരത്തിലുള്ള ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

