സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഇതുമായി ബന്ധപ്പെട്ട് ഈ മാസം 29-ാം തീയതി ഹാജരാകാനാണ് വീണയ്ക്ക് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്നലെ നീണ്ട
11 മണിക്കൂറോളമാണ് വീണയെ ചോദ്യം ചെയ്തത്. എസ്എഫ്ഐഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും അനുബന്ധ രേഖകളും അടിസ്ഥാനമാക്കിയായിരുന്നു പരിശോധന.
ഈ കേസിന്റെ ഭാഗമായി എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ 134 അനുബന്ധ രേഖകള്‍ ഇന്നലെ ഇഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തുടര്‍നടപടികള്‍ക്കായി വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

