വയനാട് ജില്ലയിലെ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് പരിഹാരമായി അഞ്ച് പുതിയ ഹെലിപാഡുകൾ നിർമിക്കുന്നു. വ്യോമ, ജല, റെയിൽ ഗതാഗത മാർഗങ്ങൾ പരിമിതമായ സാഹചര്യത്തിൽ, അടിയന്തര ഘട്ടങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും വിഐപികളുടെ സന്ദർശനത്തിനും സഹായകമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ സാഫ്കി (SAFKI) ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഹെലിപാഡുകളുടെ നിർമാണം. നിർമാണ സ്ഥലങ്ങൾ
ജില്ലയിൽ ആകെ അഞ്ച് ഹെലിപാഡുകളാണ് സജ്ജമാക്കുന്നത്.
ബത്തേരിയിൽ രണ്ടും, അമ്പലവയൽ ഫാം പരിസരം, തലപ്പുഴയിലെ മുനീശ്വരൻകുന്ന്, ബാണാസുരസാഗർ അണക്കെട്ട് പരിസരം എന്നിവിടങ്ങളിൽ ഓരോ ഹെലിപാഡുകൾ വീതവുമാണ് നിർമിക്കുക. പദ്ധതി വിവരങ്ങൾ
ആകെ 6 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിൽ ബത്തേരിയിലെ രണ്ട് ഹെലിപാഡുകളുടെ നിർമാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിനോടു ചേർന്നുള്ള പഴയ ഹെലിപാഡ് നവീകരിച്ചുകൊണ്ടാണ് ആദ്യ നിർമാണം പുരോഗമിക്കുന്നത്.
30 മീറ്റർ വീതിയും 30 മീറ്റർ നീളവുമുള്ള ഹെലിപാഡുകളും ഇവയിലേക്കുള്ള അനുബന്ധ റോഡുകളും പദ്ധതിയുടെ ഭാഗമാണ്. ബത്തേരിയിലെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് മറ്റ് മൂന്നിടങ്ങളിലും പണി തുടങ്ങും.
6 മാസത്തിനുള്ളിൽ അഞ്ച് ഹെലിപാഡുകളുടെയും നിർമാണം പൂർത്തിയാക്കുമെന്ന് നിർമാണ ചുമതലയുള്ള വിജെ കൺസ്ട്രക്ഷൻസ് പ്രതിനിധി വിൻസന്റ് വട്ടപ്പറമ്പിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

