മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ അനുമോൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലും വാർത്തകളിൽ നിറയുന്നു.
തമിഴ്നാട് സ്വദേശിയായ ഭുവനേഷ് ആണ് താരത്തിന്റെ ജീവിതപങ്കാളി. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഗുരുവായൂർ അമ്പലത്തിൽ വെച്ച് ഇരുവരുടെയും വിവാഹം ഔദ്യോഗികമായി നടന്നത്.
ഇതിനു മുന്നോടിയായി ജൂൺ മാസത്തിൽ ചെന്നൈയിൽ വെച്ച് തമിഴ് ആചാരപ്രകാരമുള്ള താലികെട്ട് ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഭുവനേഷിനെ പരിചയപ്പെട്ടുവന്ന വഴികളെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും അനുമോൾ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഭുവനേഷിന്റെ അമ്മയെക്കുറിച്ചും താരം പുതിയ വീഡിയോയിൽ മനസ്സ് തുറക്കുന്നുണ്ട്. അമ്മയെ ഒരു കുഞ്ഞിനെപ്പോലെയാണ് താൻ കാണുന്നതെന്നാണ് അനുമോൾ പറയുന്നത്.
“ഭുവനേഷിന് അമ്മ മാത്രമേയുള്ളു. അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു.
ഞാനും ഭുവനേഷും ഭാര്യയും ഭർത്താവും എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ്. അമ്മയുടെ മുന്നിൽ വെച്ച് വരെ അടിയുണ്ടാക്കും.
അമ്മ നോക്കികൊണ്ടിരിക്കും. ഞാൻ ഇടയ്ക്ക് അമ്മയോട് ചോദിക്കും അമ്മ ശരിക്കും അമ്മായിയമ്മയാണോയെന്ന്.
അമ്മായിയമ്മയെപോലെയല്ല ഒരു കുഞ്ഞിനെപ്പോലെയാണ് എനിക്ക് തോന്നാറുള്ളത്. ഒരു പാവമാണ്.
മരുമകളെ നോക്കി അമ്മയ്ക്ക് പരിചയമില്ല. ഞാൻ അമ്മയെ ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് പരിചരിക്കാറുള്ളത്.
ഭുവനോടും ഞാൻ അത് എപ്പോഴും പറയും. അമ്മ എപ്പോഴും ഒരു അഞ്ച് വയസുള്ള കുഞ്ഞിനെ പോലെയാണല്ലേയെന്ന്.
അത്രത്തോളം പാവമാണ്. എന്ത് പറഞ്ഞാലും പാവം പോലെ ഇരിക്കും.” “എന്റെ അമ്മ കുറച്ച് ബോൾഡാണ്.
ഭുവന്റെ അമ്മ ബോൾഡായിട്ടുള്ള ലേഡി അല്ല. അച്ഛന്റെ മരണശേഷം അമ്മ ഭുവനെ ഡിപ്പൻഡ് ചെയ്ത് ജീവിക്കുന്നയാളാണ്.
അമ്മയെ ഇപ്പോൾ ഞാൻ ബോൾഡാക്കി കൊണ്ടുവരികയാണ്. ഫ്ലാറ്റിന്റെ താഴെ പോയി കുറച്ച് സമയം നടക്കൂ എന്നു പറഞ്ഞാൽ പോലും അമ്മ പോവില്ല.
പേടിയാണെന്ന് പറയും. ആ അമ്മയെ ഞാനിപ്പോൾ എല്ലാം ചെയ്യാം ട്രെയിൻ ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്”, അനുമോൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

