സംസ്ഥാനത്തെ ചലച്ചിത്ര മേഖലയിൽ നിലനിൽക്കുന്ന വിവിധ തർക്കങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമാണ് തനിക്കുള്ളതെന്ന് സാംസ്കാരിക-സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.
താരസംഘടനയായ അമ്മയിലെ നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ചും സമാനമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. നിലവിലുള്ള സിനിമ നയം സമഗ്രമായി പരിശോധിക്കുമെന്നും, ചലച്ചിത്ര മേഖലയിലെ ആശങ്കകൾ പരിഹരിക്കുന്നതിന് ഇത് പര്യാപ്തമാണോ എന്ന് വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷയും ചൂഷണങ്ങളും സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ സ്വീകരിച്ച നടപടികൾ സർക്കാർ പുനഃപരിശോധിക്കും. ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിയെക്കുറിച്ചുള്ള നിലപാടും മന്ത്രി വ്യക്തമാക്കി.
കേവലമായ പ്രശസ്തിക്കപ്പുറം ഭരണമികവുള്ള വ്യക്തികളെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഈ പദവി വഹിച്ച പലരും അക്കാദമിയിൽ കൃത്യമായി എത്തിയിരുന്നില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും, അതിനാൽ തന്നെ ഭരണപരമായ കാര്യക്ഷമതയുള്ളവർ ഈ സ്ഥാനത്തേക്ക് വരണമെന്നും പി.സി.
വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

