രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 2 രൂപ 61 പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിലവിൽ പെട്രോൾ വില 102.12 രൂപയും ഡീസൽ വില 95.20 രൂപയുമായി ഉയർന്നു.
തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമാണ്. കൊച്ചിയിലെ വിലനിലവാരത്തിലും സമാനമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം പ്രകാരം, വരും ദിവസങ്ങളിലും ഘട്ടംഘട്ടമായി എട്ടു രൂപ വരെ വർധനവ് ഉണ്ടായേക്കുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

