കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾക്കായി മന്ത്രിസഭാ യോഗം ഇന്ന് ചേരും. യാത്രാക്കൂലിയിൽ നിന്ന് സ്ത്രീകൾക്ക് പൂർണ്ണമായ ഇളവ് നൽകുന്ന പദ്ധതിയിൽ പ്രായപരിധിയോ വരുമാന മാനദണ്ഡങ്ങളോ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് പ്രാഥമിക തീരുമാനം.
ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാനുള്ള നടപടികളാണ് സർക്കാർ തലത്തിൽ പുരോഗമിക്കുന്നത്. നിലവിൽ ഓർഡിനറി, സൂപ്പർ ഫാസ്റ്റ് ബസുകളിൽ സൗജന്യയാത്ര അനുവദിക്കുക, കർണാടക മാതൃകയിൽ വനിതാ യാത്രക്കാർക്കായി പ്രത്യേക കാർഡ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ കെഎസ്ആർടിസി അധികൃതർ പരിഗണനയിൽ വെച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രമുഖ വനിതാ താരങ്ങളെ കൂടി പങ്കെടുപ്പിക്കാനുള്ള ആലോചനകളും അണിയറയിൽ സജീവമാണ്. അതേസമയം, ഐഎഎസ് ഉദ്യോഗസ്ഥരെ മുൻകൂട്ടിയുള്ള ആലോചനകളില്ലാതെ സ്ഥലംമാറ്റിയ സംഭവത്തിൽ മന്ത്രിമാർക്കുള്ള അതൃപ്തിയും ഇന്നത്തെ യോഗത്തിൽ ഉയർന്നേക്കും.
ചീഫ് സെക്രട്ടറിയുടെ നടപടിയിൽ കടുത്ത വിയോജിപ്പുള്ള മന്ത്രിമാർ വിഷയം കാബിനറ്റിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

