നെല്ലിയാമ്പതി മലനിരകളുടെ ഗാംഭീര്യവും സൗമ്യതയും ഒത്തുചേർന്ന ചില്ലിക്കൊമ്പൻ ചരിഞ്ഞ വാർത്ത വലിയ വേദനയോടെയാണ് വനംവന്യജീവി പ്രേമികൾ ഉൾക്കൊള്ളുന്നത്. പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന ഈ കാട്ടുകൊമ്പൻ, നെല്ലിയാമ്പതിയുടെ രാജകുമാരൻ എന്നും കാവൽക്കാരൻ എന്നും അറിയപ്പെട്ടിരുന്നു.
ആളിയാർ കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ദാരുണമായി അന്ത്യം സംഭവിച്ച ഈ ആന, പ്രദേശത്തെ വനമേഖലയിലെ സ്ഥിരസാന്നിധ്യമായിരുന്നു. കോണ്ടൂർ കനാലിൽ വെള്ളം കുടിക്കാനിറങ്ങിയ സമയത്ത് അപ്രതീക്ഷിതമായി കാലു വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം.
സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പ്രിയപ്പെട്ട ചില്ലിക്കൊമ്പന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.
അഭിജിത്ത് വാര്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വേദന പങ്കുവെച്ചത് ഇങ്ങനെ: “പ്രിയപ്പെട്ട ചില്ലിക്ക് കണ്ണീരിൽ കുതിർന്ന വിട… എത്ര തവണ കണ്ടുവെന്നും, എത്ര ചിത്രങ്ങൾ പകർത്തിയെന്നതിനും കയ്യും കണക്കുമില്ല… നെല്ലിയാമ്പതിയുടെ രാജാവായി നടന്ന ആ ചില്ലിക്കൊമ്പൻ ഓർമ്മകളിൽ എന്നും ജീവിക്കും…” ഡോ.
മെക്കാനിക്ക് എന്ന ഫേസ്ബുക്ക് പേജിൽ കുറിച്ച വാക്കുകൾ: “ചില്ലിക്കൊമ്പൻ ചരിഞ്ഞു എന്ന വാർത്ത നെഞ്ചുപൊള്ളിക്കുന്നതാണ്. ഇനി നെല്ലിയാമ്പതിയുടെ കാട്ടുപാതകളിൽ ആ തലപ്പൊക്കം കാണാനില്ലെന്നും സൗമ്യതയുടെ ആ പ്രതീകത്തിന് കണ്ണീരണിഞ്ഞ ആദരാഞ്ജലികൾ”.
ലിസൻ റോസ് റഹീസ് അനുസ്മരിച്ചത് ഇങ്ങനെ: “നെല്ലിയാമ്പതിയുടെ കാവൽക്കാരന് വിട… ചില്ലിക്കൊമ്പൻ, തേയിലത്തോട്ടങ്ങൾ അതിരിട്ട മൺവഴികളിലൂടെ, നെല്ലിയാമ്പതിയുടെ കോടമഞ്ഞിനെ കീറിമുറിച്ച് അവൻ നടന്നു വരുമ്പോൾ അത് കേവലം ഒരു കാഴ്ച്ചയല്ല… ആ മലനിരകളുടെ ഗാംഭീര്യം മുഴുവൻ ആവാഹിച്ച ഒരു രാജകീയ എഴുന്നള്ളത്താണ്!
കാടിന്റെയും നാടിന്റെയും അതിരുകളിൽ അവൻ എന്നും നെല്ലിയാമ്പതിയുടെ കാവൽക്കാരനാണ്. ശാന്തനെങ്കിലും ഉള്ളിലെ വന്യത ഒട്ടും ചോർന്നുപോകാത്ത നമ്മുടെ സ്വന്തം ചില്ലിക്കൊമ്പൻ.
നെല്ലിയാമ്പതിയുടെ തേയിലത്തോട്ടങ്ങളിലെ സുപരിചിതമായ ആ ഗാംഭീര്യമാർന്ന കാഴ്ച്ച ഇനിയില്ല. കാടിന്റെ വന്യതയും നെല്ലിയാമ്പതിയുടെ ഭംഗിയും ഒരുപോലെ ഒത്തുചേർന്ന ആ രൂപം ഇനി കൺമുന്നിൽ എത്തില്ലെങ്കിലും, ആ മലനിരകളെ സ്നേഹിക്കുന്ന ഏവരുടെയും മനസ്സിൽ ചില്ലിക്കൊമ്പൻ എന്നും ജീവിക്കും.
ആദരാഞ്ജലികൾ…” ശാന്തസ്വഭാവക്കാരനായ ചില്ലിക്കൊമ്പനെ തേടി ഒട്ടേറെ സഞ്ചാരികൾ നെല്ലിയാമ്പതിയിൽ എത്തിയിരുന്നു. കാടിന്റെ മക്കളോടുള്ള ആദരസൂചകമായി, കനാലിൽ ഒഴുക്കിൽപ്പെട്ട
ദൃശ്യങ്ങൾ കണ്ട് നിരവധി പേർ സങ്കടം രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

