വരാനിരിക്കുന്ന സിപിഐഎം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായുള്ള നിർണായക സംഘടനാ ചർച്ചകൾക്ക് തുടക്കമായി. സമിതിയിൽ അവതരിപ്പിക്കേണ്ട
സമഗ്രമായ റിപ്പോർട്ടിന് രൂപം നൽകുന്നതിന്റെ ഭാഗമായാണ് നിലവിൽ നേതൃയോഗങ്ങൾ ചേർന്ന് വരുന്നത്. ഇതിന്റെ ഭാഗമായി വരുന്ന സെപ്റ്റംബർ 2, 3 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് കരട് റിപ്പോർട്ട് തയ്യാറാക്കും.
തുടർന്ന് സെപ്റ്റംബർ 7, 8 തീയതികളിൽ നടക്കുന്ന സംസ്ഥാന സമിതി യോഗം ഈ റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കും. പാർട്ടിയുടെ സംഘടനാ സംവിധാനത്തിലും സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും ചെറിയ രീതിയിലുള്ള മാറ്റങ്ങൾക്കും അഴിച്ചുപണികൾക്കും സാധ്യതയുണ്ടെന്നാണ് സൂചനകൾ.
വിശാല സംസ്ഥാന സമിതിയിൽ നടക്കുന്ന സമഗ്രമായ ചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക. സെപ്റ്റംബർ 12, 13, 14 തീയതികളിലായി കോഴിക്കോട് വെച്ചാണ് സിപിഐഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

