എറണാകുളം ജില്ലയിൽ അനധികൃത പാർക്കിംഗും വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങളും തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 122 കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനയുടെ ഭാഗമായി ആകെ 1,84,750 രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു.
ജില്ലയിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളായ ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കാക്കനാട് എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു നടപടികൾ. നിയമലംഘനങ്ങൾ കർശനമായി അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ മൂന്ന് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വിവിധ വാഹനങ്ങളിൽ നടത്തിയ ഈ മിന്നൽ പരിശോധനയിൽ വ്യാപകമായ ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും ജില്ലയിൽ സമാനമായ പരിശോധനകൾ ശക്തമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

