ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന ഗള്‍ഫ് മേഖലയിലെ, പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി കേരള ഹൗസില്‍ പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി 011-23747079 എന്നീ ലാന്‍ഡ്ലൈന്‍ നമ്പറിലും 9310443880 എന്ന വാട്ട്സ്ആപ്പ് നമ്പറിലും ബന്ധപ്പെടാവുന്നതാണ്. കണ്ട്രോള് റൂമിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി കേരള ഹൗസിലെ നോഡല്‍ ഓഫീസറായി നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസര്‍ ജെ.
ഷാജിമോനെയും നിയമിച്ചിട്ടുണ്ട്. കൂടാതെ, കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആവശ്യമായ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി അഡീഷണല്‍ റസിഡന്റ് കമ്മീഷണറുടെ ചുമതലയുള്ള ലെയ്സണ്‍ ഓഫീസര്‍ രാഹുല്‍ കെ ജയ്സ്വാറിനെയും റസിഡന്റ് കമ്മീഷണര്‍ പുനീത് […] ചുമതലപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

