കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമം. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ജിസിഡിഎയും (GCDA) തമ്മിൽ ഔദ്യോഗികമായി ധാരണയായതോടെയാണ് മത്സരങ്ങൾ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തന്നെ സംഘടിപ്പിക്കാൻ തീരുമാനമായത്.
ഇതോടെ ടീമിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി തുടരുമെന്ന് പൂർണ്ണമായി ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഈടാക്കിയ അതേ വാടകത്തുക തന്നെയാണ് ഈ സീസണിലും നിലനിർത്തിയിരിക്കുന്നത്.
ഒരു മത്സരത്തിന് 3.5 ലക്ഷം രൂപ വീതമാണ് വാടകയായി നൽകേണ്ടത്. വാടകയിനത്തിൽ 8 മുതൽ 9 ലക്ഷം രൂപ വരെയായിരുന്നു ജിസിഡിഎ ആദ്യം ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ വാടകയിൽ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക സർക്കാർ ഉത്തരവ് നാളെ പുറത്തിറങ്ങും. വാടക ഇളവ് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തദ്ദേശ സ്വയംഭരണ വകുപ്പിനെ സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ വകുപ്പ് ജിസിഡിഎ സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയുണ്ടായി. സർക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേക ഉത്തരവ് ഉണ്ടായാൽ ഇളവ് നൽകാൻ തയ്യാറാണെന്ന് ജിസിഡിഎ അധികൃതർ മറുപടി നൽകുകയും ചെയ്തു.
മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപന ഉടൻ തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതിസന്ധികൾക്ക് പൂർണ്ണ പരിഹാരം കണ്ടതോടെ ആരാധകരും ആശ്വാസത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

