കോതമംഗലം നഗരത്തിൽ മുക്കുപണ്ടം പണയം വച്ച് വൻതുക തട്ടിയ കേസിൽ ഒരാളെ പൊലീസ് പിടികൂടി. കോട്ടപ്പടി ഐരൂർ വാവേലി ഭാഗത്ത് ചിരട്ടക്കൽ വീട്ടിൽ മിനിമോളെയാണ് (48) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോതമംഗലത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വ്യാജ സ്വർണം പണയം വച്ച് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. സ്ഥാപനത്തിൽ 31 തവണകളായി ആകെ 409.45 ഗ്രാം മുക്കുപണ്ടം പണയം വച്ചാണ് പ്രതി 41 ലക്ഷം രൂപ തട്ടിയെടുത്തത്.
2026 ജനുവരി മുതൽ സെപ്റ്റംബർ 22 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
എസ്ഐ കെ.എച്ച്.ഹാഷിം, എഎസ്ഐമാരായ സിജോ, ഹാജിറ, സീനിയർ സിപിഒമാരായ ഫൈസൽ, ഷഫീഖ്, അഭിലാഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

