തിരുവനന്തപുരം മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഫാർമസിസ്റ്റ് ഡേ ആചരിക്കുന്നു. സെൽഫ് എംപ്ലോയീഡ് ഫാർമസിസ്റ്റ് അസോസിയേഷൻ ഓഫ് കേരള (SEPAK) യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച (25) രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ജിജി.ടി.ജേക്കബ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ഫാർമസി സ്റ്റോർ സൂപ്രണ്ട് ഡി.യൂ ദിനേശ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഫാർമസി മേഖലയിലെ പുതിയ നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ, ഫാർമസി സ്ഥാപനങ്ങളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് മുൻ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഡോ. പി.കെ.ശ്രീകുമാർ പ്രത്യേക ക്ലാസ് നയിക്കും.
തുടർന്ന് സംഘടനയുടെ വിവിധ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും യോഗം ചർച്ച ചെയ്യും. ഔദ്യോഗിക പരിപാടികൾക്ക് പുറമെ സംഘടനയുടെ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുമെന്ന് ജനറൽ സെക്രട്ടറി റിന്റു ചാമ, ജനറൽ കൺവീനർ അജു സാം ഫിലിപ്പ് എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

