ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
പ്രതിഷേധത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ നാളെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. ഗ്യാനേഷ് കുമാർനെ അറസ്റ്റ് ചെയ്യണമെന്ന ശക്തമായ ആവശ്യവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
സമരത്തിന്റെ രണ്ടാം ഘട്ടം വരുന്ന തിങ്കളാഴ്ച നടക്കും. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തിൽ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുമെന്ന് പാർട്ടി വ്യക്തമാക്കി.
കഴിഞ്ഞ പത്ത് മാസത്തിനിടയിൽ കമ്മീഷൻ എടുത്ത സുപ്രധാന തീരുമാനങ്ങളിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഈ വിയോജിപ്പുകൾ ഉണ്ടായിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

