അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തമ്മിലുള്ള നിർണായക ഉഭയകക്ഷി ചർച്ചകൾക്കായി വൈറ്റ് ഹൗസ് ഒരുങ്ങുന്നു. നീണ്ട
11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് ഭരണാധികാരി ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്നത്. വിമാനത്താവളത്തിലെത്തിയ ഷി ജിങ് പിങിനെ ഡോണൾഡ് ട്രംപ് നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ഇന്ന് വൈറ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാാര തീരുവ, മയക്കുമരുന്ന് കടത്ത് തടയൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതികവിദ്യ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ, തായ്വാൻ തർക്കം തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും ഏറെ പ്രാധാന്യമുള്ളതാണ് ഈ ഉച്ചകോടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

