തൃശൂരില്‍ കടയുടമയായ യുവതിയെ ആക്രമിച്ച് ഒന്നേമുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. എമ്മാട് കാരേപ്പറമ്പില്‍ വീട്ടില്‍ സനോജ് കെ.
ഫസല്‍ (34), കഴുവിലങ്ങ് മാടത്തിങ്കല്‍ വീട്ടില്‍ ഫാസിന് നൗഷാദ് (27) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 16-ന് വൈകീട്ട് 5.20 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരിഞ്ഞനം സ്മാരകം സ്കൂളിന് തെക്ക് ഭാഗത്ത് പലചരക്കു കട നടത്തുന്ന പെരിഞ്ഞനം മൂന്നാംകുറ്റ് ദേശം സ്വദേശിനി ജ്യോതി (49) ആണ് ആക്രമണത്തിനിരയായത്.
സ്കൂട്ടറിലെത്തിയ പ്രതികളില്‍ ഒരാള്‍ കടയിലേക്ക് അതിക്രമിച്ച് കയറി ജ്യോതിയുടെ കഴുത്തില്‍ കിടന്നിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മോഷണശ്രമം തടയാന്‍ ശ്രമിച്ച ഇവരെ പ്രതികള്‍ തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൈപ്പമംഗലം പൊലീസും തൃശൂര്‍ റൂറല്‍ ഡാന്‍സഫ് സംഘവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ സനോജ് മതിലകം പൊലീസ് സ്റ്റേഷനില്‍ 2024 വര്‍ഷത്തില്‍ രജിസ്റ്റർ ചെയ്ത ഒരു അടിപിടികേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി.
രതീഷ് കുമാര്‍ ആര്., കൈപ്പമംഗലം സബ് ഇന്‍സ്പെക്ടര്‍മാരായ രഞ്ജിത്ത് കെ., ജയകുമാര്‍ ടി., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ചന്ദ്രന് എ.സി., ഡാന്‍സാഫ് അംഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ പ്രദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന് ആര്. കൃഷ്ണ, ബിജു കെ.സി., നിഷാന്ത്, സുര്‍ജിത്ത് സാഗര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

