സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി മാറ്റിയിരിക്കുന്ന അപ്രഖ്യാപിത പവർകട്ടിനും കടുത്ത വൈദ്യുതി നിയന്ത്രണത്തിനുമെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്ത്. വൈദ്യുതി പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.
യുഡിഎഫ് സർക്കാരിന്റെ സമീപനം തുറന്നുകാണിക്കാൻ കറണ്ട് കട്ടിനെതിരെ കേരളത്തിലുടനീളം പ്രതീകാത്മകമായി മെഴുകുതിരി സമരം നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടും മഴക്കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലേക്ക് ഉയർന്നതോടെയാണ് ബോർഡ് രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വൈകുന്നേരം 7 മണി മുതൽ രാത്രി വൈകുന്നതുവരെയുള്ള പീക്ക് അവറുകളിൽ അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി നിയന്ത്രണം ജനങ്ങളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

