നീണ്ട യാത്രാവേളകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി തീർന്നുപോകുന്ന ആശങ്ക ഒഴിവാക്കുന്നതിൽ Android Auto-യിലെ PlugShare ആപ്പ് വലിയ സഹായകരമാകുന്നു.
നഗരത്തിന് പുറത്തേക്കുള്ള ഒരു യാത്രക്കിടെ ഇലക്ട്രിക് വാഹനത്തിൻ്റെ ബാറ്ററി നില 10 ശതമാനമായി കുറഞ്ഞ പ്രതിസന്ധിയിൽ നിന്നും ഡ്രൈവറെ രക്ഷിച്ചത് ഈ ആപ്പാണ്. യാത്ര പുറപ്പെടുമ്പോൾ വാഹനം പൂർണ്ണമായി ചാർജ് ചെയ്തിരുന്നില്ല.
തിരികെ വരാൻ 150 മൈലിലധികം ദൂരം യാത്ര ചെയ്യേണ്ടിയിരുന്നെങ്കിലും കാറിൽ 15 മുതൽ 20 മൈൽ വരെ മാത്രം ഓടാനുള്ള ചാർജ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഗൂഗിൾ മാപ്പിൽ സമീപത്തുള്ള ചാർജിങ് സ്റ്റേഷനുകൾ നോക്കിയെങ്കിലും കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാതിരുന്നത് പ്രതിസന്ധിയിലാക്കി.
എന്നാൽ സുഹൃത്ത് ഇൻസ്റ്റാൾ ചെയ്തുനൽകിയ PlugShare ആപ്പിലൂടെ അഞ്ച് മൈൽ അകലെ അനുയോജ്യമായ ചാർജിങ് സ്റ്റേഷൻ കണ്ടെത്താൻ സാധിച്ചു. Android Auto വഴി ഗൂഗിൾ മാപ്പ് ഉപയോഗിച്ച് കൃത്യസമയത്ത് ചാർജിങ് സ്റ്റേഷനിൽ എത്താനും കാറിന്റെ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്ത് യാത്രാതടസ്സം ഒഴിവാക്കാനും സാധിച്ചു.
ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള മാപ്പ് ആപ്പുകളിൽ Waze പോലെ പ്രവർത്തിക്കുന്ന ഒന്നാണ് PlugShare. കമ്മ്യൂണിറ്റിയുടെ സഹായത്തോടെയാണ് ആപ്പ് പ്രവർത്തിക്കുന്നത്.
ചാർജിങ് സ്റ്റേഷനുകളുടെ ചിത്രങ്ങൾ, പ്ലഗ് തരങ്ങൾ, ചാർജിങ് വേഗത എന്നിവ കമ്മ്യൂണിറ്റി പങ്കുവെക്കുന്നു. ടെസ്ല സൂപ്പർ ചാർജറുകൾ ഉൾപ്പെടെയുള്ള പ്രമുഖ നെറ്റ്വർക്കുകളെല്ലാം ആപ്പിൽ ലഭ്യമാണ്.
വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിലും ഈ സേവനം ലഭ്യമാണ്. ലെവൽ 1/2 ചാർജിംഗിന് പച്ചയും, ഡിസി ഫാസ്റ്റ് ചാർജിംഗിന് ഓറഞ്ചും എന്നിങ്ങനെ കളർ കോഡ് ചെയ്തിട്ടുമുണ്ട്.
കണക്ടർ തരം, ചാർജിങ് വേഗത എന്നിവയ്ക്കനുസരിച്ച് സ്റ്റേഷനുകൾ ഫിൽട്ടർ ചെയ്യാനും ഇതിൽ സൗകര്യമുണ്ട്. സി.സി.എസ് (CCS), എൻ.എ.സി.എസ്/ജെ3400 (NACS/J3400), ചാഡിമോ (CHAdeMO), ജെ1772 (J1772) തുടങ്ങിയ വിവിധതരം കണക്ടറുകൾ തിരിച്ചറിയാൻ കാറിന്റെ വിവരങ്ങൾ ആപ്പിൽ നൽകേണ്ടതുണ്ട്.
ശുചിമുറികൾ, ഭക്ഷണശാലകൾ എന്നിവയുള്ള ചാർജിങ് സ്റ്റേഷനുകൾ ഫിൽട്ടർ ചെയ്ത് കണ്ടെത്താനും ഈ സൗജന്യ ആപ്പിൽ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

