കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 72 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായി വിജയിക്ക് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും സമ്മാനത്തുകയായി നൽകും.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെ സമ്മാനങ്ങൾ ഓരോരുത്തർക്ക് വീതമാണ് ലഭിക്കുക. കൂടാതെ, നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേർക്ക് വീതം ലഭിക്കും.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ നറുക്കെടുപ്പ് ഫലം തത്സമയം അറിയാൻ സാധിക്കും. ലോട്ടറി സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം.
എന്നാൽ 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ഫലം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും, നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

